Quantcast

തെരഞ്ഞെടുപ്പിനൊരുങ്ങൂ; മാധ്യമങ്ങളിൽ വിവാദപ്രസ്താവന നടത്തരുത്; സംസ്ഥാന ഘടകങ്ങളോട് ഖാർ​ഗെ

2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം.

MediaOne Logo

Web Desk

  • Updated:

    2023-09-17 08:18:36.0

Published:

17 Sep 2023 8:14 AM GMT

Prepare for elections Do not make controversial statements in the media Says Gharge to state leaders
X

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന ഘടകങ്ങളോട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹൈദരാബാദിൽ നടക്കുന്ന കോൺ​ഗ്രസിന്റെ വിശാല പ്രവർത്തക സമിതിയിലാണ് ഖാർഗെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കിറങ്ങാൻ ആഹ്വാനം ചെയ്തത്.

2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തെരത്തെടുപ്പ് നടക്കുന്ന അ‍ഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം. വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മാധ്യമങ്ങളിൽ വിവാദപ്രസ്താവന നടത്തരുതെന്നും ഖാർഗെ നിർദേശിച്ചു.

കോൺഗ്രസ് പ്രവർത്തക സമിതിയുടെ രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വിശാല പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തക സമിതിയുടെ ആദ്യദിന ചർച്ചകൾ. കോൺഗ്രസ്‌ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവർത്തക സമിതിയെടുത്തു.

ഇതിനിടെ, അടുത്ത തവണയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു. 2019ൽ യുഡിഎഫിന് 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ വയനാട്ടിൽ നിന്നു തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക ഫോർമുല തയ്യാറാക്കണമെന്നും ജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ എ,ബി.സി രീതിയിൽ തരംതിരിച്ച് പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പ്രവർത്തകസമിതിയിൽ പറ‍ഞ്ഞു. സംസ്ഥാനങ്ങളുടെ സാഹചര്യം ചർച്ച ചെയ്യുന്ന വിശാല പ്രവർത്തക സമിതിയിൽ തെലങ്കാന, മധ്യപദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങി ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളും രൂപീകരിക്കും.




TAGS :

Next Story