Quantcast

ഒഡീഷയിൽ മലയാളി വൈദികനെ നേരെയുണ്ടായ പൊലീസ് അക്രമം; വൈദികർ പരാതി നൽകി

പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷ പൊലീസ് അതിക്രൂരമായി മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-04-09 11:44:14.0

Published:

9 April 2025 3:47 PM IST

ഒഡീഷയിൽ മലയാളി വൈദികനെ നേരെയുണ്ടായ പൊലീസ് അക്രമം; വൈദികർ പരാതി നൽകി
X

ന്യൂ ഡൽഹി: ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് ആക്രമിച്ച സംഭവത്തിൽ വൈദികർ പരാതി നൽകി. കഴിഞ്ഞമാസം 22 ന് പോലീസ് പള്ളിയിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. മൊഹാന പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് എസ്പിക്കും ജില്ലാ കളക്ടർക്കും കൈമാറി. അതിരൂപത നിർദേശം നൽകിയതിനെ തുടർന്നാണ് പരാതി നൽകുന്നതെന്ന് മർദനമേറ്റ ഫാദർ ജോഷി ജോർജ് പറഞ്ഞിരുന്നു.

പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷ പൊലീസ് അതിക്രൂരമായി മർദിച്ചത്. പരാതി നൽകാൻ വൈകിയത് ഭയം കൊണ്ടാണെന്ന് വൈദികർ വ്യക്തമാക്കുന്നു. ഗ്രാമത്തിലെ കഞ്ചാവ് റെയ്ഡിനിടെ പള്ളിയിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്നും ഫാദർ ജോഷി ജോർജ് പറയുന്നു.

TAGS :

Next Story