Quantcast

'ഞങ്ങൾ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ ഉണ്ടായിരുന്ന ബന്ധം ഓർക്കുന്നു'; വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഈ ദുഃഖകരമായ സമയത്ത് എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-07-21 13:48:53.0

Published:

21 July 2025 6:33 PM IST

Prime minister memory about VS
X

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ നടത്തിയ പരസ്പരം സമ്പർക്കം പുലർത്തിയത് ഓർക്കുന്നു. ഈ ദുഃഖകരമായ സമയത്ത് എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും ഒപ്പമുണ്ട്- പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് 3.20ന് ആയിരുന്നു വി.എസിന്റെ അന്ത്യം. ഇന്ന് തിരുവനന്തപുരത്ത് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനം ഉണ്ടാവും. നാളെ രാവിലെ ഒമ്പതി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചയോടെ ആലപ്പുഴയിലേക്കും കൊണ്ടുപോവും. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംസ്‌കാരം.

TAGS :

Next Story