Quantcast

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെ കപില്‍ സിബലിന്റെ വീടിന് മുന്നില്‍ പ്രതിഷേധം

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കൊരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം.

MediaOne Logo

Web Desk

  • Published:

    29 Sep 2021 3:41 PM GMT

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെ കപില്‍ സിബലിന്റെ വീടിന് മുന്നില്‍ പ്രതിഷേധം
X

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വീടിന് മുന്നില്‍ പ്രതിഷേധം. കപില്‍ സിബലിന്റെ കാര്‍ പ്രതിഷേധക്കാര്‍ കേടുവരുത്തി. 'വേഗം സുഖമാകട്ടെ' എന്ന പ്ലക്കാര്‍ഡോടെയാണ് പ്രതിഷേധക്കാരെത്തിയത്. 'രാഹുല്‍ ഗാന്ധി സിന്ദാബാദ്' മുദ്രാവാക്യത്തോടൊപ്പം കപില്‍ സിബല്‍ പാര്‍ട്ടിവിടൂവെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കൊരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം. നേതാക്കളുമായി അടുത്തു നില്‍ക്കുന്നവരെല്ലാം പാര്‍ട്ടി വിട്ടുപോവുകയാണ്, നേതാക്കള്‍ ശത്രിക്കളായി കണ്ടവരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല. ആരാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഞങ്ങള്‍ അറിയുന്നില്ല. എന്തുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്? അത് നമ്മുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസ് ഒരിക്കലും എത്തിച്ചേരേണ്ടതില്ലാത്ത ഒരു സാഹചര്യത്തിലാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. ജി 23 എന്നാണ് ഈ സംഘം അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് 23 മുമ്പുള്ള കണക്കാണെന്നും അതിപ്പോള്‍ വലുതായെന്നുമായിരുന്നും കപില്‍ സിബലിന്റെ പ്രതികരണം.

TAGS :

Next Story