Quantcast

യുവാവ്​ ​പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചു; സംഭലിൽ പ്രതിഷേധം

ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സംഭലിൽ

MediaOne Logo

Web Desk

  • Published:

    21 Jan 2025 12:27 PM IST

sambhal
X

ലഖ്​നൗ: ഉത്തർ പ്രദേശിലെ സംഭലിൽ യുവാവ്​ പൊലീസ്​ കസ്​ഡറ്റിഡിയിലി​രിക്കെ മരിച്ചതിന്​ പിന്നാലെ വൻ പ്രതിഷേധം. ഇർഫാൻ എന്നയാളാണ് തിങ്കളാഴ്​ച​ മരിച്ചത്​. ​പൊലീസ്​ പീഡിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നു. വ്യക്​തതയില്ലാത്ത കേസുമായി ബന്ധപ്പെട്ടാണ്​ ഇർഫാനെ കസ്​റ്റഡിയിലെടുത്തതെന്ന്​ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

നകാസ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ റായ്​ സട്ടി പൊലീസ്​ ഔട്ട്​പോസ്​റ്റിൽനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. ജനം ഇവിടെ തടിച്ചുകൂടിയതോടെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരെത്തി പോസ്​റ്റുമോർട്ടത്തിനും വിശദ അന്വേഷണത്തിനുമായി ഇർഫാ​െൻറ മൃതദേഹം പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റി.

ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് കാരണമൊന്നും അറിയിച്ചിട്ടില്ലെന്ന്​ ഭാര്യ ആരോപിച്ചു. പൊലീസുകാർ ഭീഷണിപ്പെടുത്തിയാണ് വീട്ടി നിന്ന് കൂട്ടിക്കൊണ്ടുപോയത്​. ത​െൻറ ഭർത്താവിന് സുഖമില്ല. പക്ഷേ അദ്ദേഹത്തിന് വൈദ്യസഹായം നൽകിയില്ലെന്നും ഭാര്യ കൂട്ടിച്ചേർത്തു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭലിലെ ജുമാമസ്​ജിദ്​ സർവേക്കിടെയുണ്ടായ അക്രമം അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ചൊവ്വാഴ്​ച പ്രദേശത്തുന്നുണ്ട്​​. അക്രമവുമായി ബന്ധപ്പെട്ട്​ ജനങ്ങളുടെ മൊഴി അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തും. പൊതുജനങ്ങൾക്ക്​ അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷന്​ നൽകാവുന്നതാണ്​.

കഴിഞ്ഞ നവംബർ 24ന്​ സംഭൽ ഷാഹി ജുമാമസ്​ജിദിലെ സർവേർക്കിടെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ നിരവധി പൊലീസുകാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇതിനെ തുടർന്നാണ്​ സർക്കാർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്​. മുൻ ജഡ്​ജി ദേവേന്ദ്ര അറോറ, മുൻ ഡിജിപി എ.കെ ജയിൻ, മുൻ ഐഎഎസ്​ ഓഫീസർ അമിത്​ മോഹൻ പ്രസാദ്​ എന്നിവരാണ്​ കമ്മീഷനിലുള്ളത്​.

കമ്മീഷൻ നേരത്തെ സംഭലിലെത്തി ഉദ്യോഗസ്​ഥരിൽനിന്ന്​ വിവരങ്ങൾ ശേഖരിക്കുകയും സംഭവം നടന്ന സ്​ഥലങ്ങൾ പരിശോധിക്കുകയും ചെയ്​തിരുന്നു. സംഭവത്തിൽ നിരവധി പേരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുള്ളത്​.

TAGS :

Next Story