Quantcast

'ഇത് പുതിയ ഇന്ത്യ'; മോദിയുടെ ഡിജിറ്റൽ എകണോമിയെ പുകഴ്ത്തി നടൻ മാധവൻ

'പ്രധാനമന്ത്രി ഡിജിറ്റൽ എകണോമിയെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് വലിയ ദുരന്തമാവുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ 'മൈക്രോ എകണോമി' ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി'

MediaOne Logo

Web Desk

  • Published:

    20 May 2022 10:30 AM GMT

ഇത് പുതിയ ഇന്ത്യ; മോദിയുടെ ഡിജിറ്റൽ എകണോമിയെ പുകഴ്ത്തി നടൻ മാധവൻ
X

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ എകണോമിയെ പുകഴ്ത്തി നടൻ മാധവൻ. പ്രധാനമന്ത്രി ഡിജിറ്റൽ എകണോമിയെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് വലിയ ദുരന്തമാവുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ 'മൈക്രോ എകണോമി' ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവെലിനിടെ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മൈക്രോ എകണോമി, ഡിജിറ്റൽ കറൻസി തുടങ്ങിയ വാക്കുകൾ പ്രധാനമന്ത്രി ഉപയോഗിച്ച് തുടങ്ങിയപ്പോൾ സാമ്പത്തികരംഗത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതൊരു ദുരന്തമാവുമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. കർഷകരും വിദ്യാസമ്പന്നരല്ലാത്ത ഗ്രാമീണരും സ്മാർട് ഫോണും അക്കൗണ്ടിങ്ങും എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവരുടെ സംശയം. അതുകൊണ്ട് തന്നെ മൈക്രൈ എകണോമി ഇന്ത്യയിൽ വൻ ദുരന്തമാവുമെന്നവർ പറഞ്ഞു.''

''എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ കഥ മാറി. ലോകത്ത് ഏറ്റവും കൂടുതൽ മൈക്രോ എകണോമി ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയുമോ? കർഷകർക്ക് ഫോണിലൂടെ പണമയക്കാനും തങ്ങളുടെ പണം കിട്ടിയോ എന്നറിയാനും അവർ വിദ്യാസമ്പന്നരാവേണ്ട ആവശ്യമില്ല. ഇതാണ് പുതിയ ഇന്ത്യ''- മാധവൻ പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മാധവന്റെ വാർത്താസമ്മേളനം ട്വീറ്റ് ചെയ്തിട്ടുണ്ട്.



TAGS :

Next Story