എട്ടുവർഷം മുന്പ് രാഹുൽ മുന്നറിയിപ്പ് നൽകി, ' ഇതൊരു തുടക്കമാണ് '; ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ ട്വീറ്റ്
2018 മാർച്ച് 29 ന് രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റാണ് വീണ്ടും ചർച്ചയാവുന്നത്

- Published:
26 July 2026 2:36 PM IST

ന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം ഫലം കണ്ടതിന് പിന്നാലെ ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ മുന്നറിയിപ്പ്. 2018 ലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ഈ സമയത്ത് ചർച്ചയാവുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ തുടക്കം മാത്രമാണിത്, ആവർത്തിക്കും എന്ന മുന്നറിയിപ്പുമായുള്ള ട്വീറ്റാണ് വീണ്ടും ചർച്ചയാവുന്നത്.
2018 മാർച്ച് 29 ന് രാഹുൽ ഗാന്ധി ഇങ്ങനെ ട്വീറ്റ് ചെയ്തു.- ' പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളെയും ഭാവിയെയുമാണ് തകർക്കുന്നത്. കോൺഗ്രസ് എപ്പോഴും നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിച്ചിട്ടേയുള്ളൂ. ആർഎസ്എസും ബിജെപിയും രാജ്യത്തെ സ്ഥാപനങ്ങളെ തകർക്കുന്പാഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നെ വിശ്വസിക്കൂ, ഇത് ഒരു തുടക്കം മാത്രമാണ്'. 36 ദിവസത്തെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ്.
നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ഉയർത്തി വൻ പ്രതിഷേധങ്ങളാണ് ഡൽഹി ജന്തർ മന്തറിലും രാജ്യത്തുടനീളവും ഉയർന്നുവന്നത്. സമരങ്ങൾക്ക് വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഐദ്യദാർഢ്യവുമായി എത്തിയതോടെയാണ് നിൽക്കകള്ളിയില്ലാതെ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത്. സിജെപി ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചുവെങ്കിലും വിഷയം സഭയിൽ ഉയർത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ കക്ഷികൾ.
The exam leaks destroy the hopes and futures of millions of students.
— Rahul Gandhi (@RahulGandhi) March 29, 2018
The Congress always protected our institutions. This is what happens when institutions are destroyed by the RSS/BJP.
Believe me when I say, this is only the beginning.
Adjust Story Font
16
