'ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധിയുടെ അഞ്ച് ചോദ്യങ്ങൾ
വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.

ബംഗളൂരു: വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
- എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?
- വീഡിയോ തെളിവുകൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്?
- വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?
- ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?
- തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് ബിജെപിയുടെ ഏജന്റിനെപ്പോലെ പെരുമാറുന്നത്?
Here are five questions for the Election Commission of India:
— Congress (@INCIndia) August 8, 2025
1. Why are you not providing the voters' list in a digital, machine-readable format to the people of India?
2. Why are you destroying video evidence?
3. Why is the ECI committing massive fraud in the voter list?
4.… pic.twitter.com/GlTBfSz8Mm
Next Story
Adjust Story Font
16

