Quantcast

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

ലക്‌നൗ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    15 July 2025 5:21 PM IST

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. 2022 ലെ ഭാരത് ജോഡോ യാത്രക്കിടെ സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ജാമ്യം. ലക്‌നൗ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി ജാമ്യപേക്ഷയും ആള്‍ജാമ്യവും നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. നേരത്തെ നടന്ന അഞ്ച് ഹിയറിങ്ങുകളില്‍ അദ്ദേഹം ഹാജരായിരുന്നില്ല. ബോര്‍ഡര്‍ റോഡ്‌സ് റിട്ടയേര്‍ഡ് ഡയറക്ടറായ ഉദയ് ശങ്കറാണ് രാഹുല്‍ ഗാന്ധിക്കെതിരായി മാനനഷ്ടകേസ് നല്‍കിയത്.

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദിക്കുകയാണെന്ന് ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞുവെന്നാണ് പരാതി. 2022 ഡിസംബര്‍ 16ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ഈ പരാമര്‍ശം അവഹേളിക്കുന്ന രീതിയിലുള്ളതാണെന്നാണ് കേസ്. ഓഗസ്റ്റ് 13 ന് കേസ് വീണ്ടും പരിഗണിക്കും.

TAGS :

Next Story