Quantcast

രാഹുൽ ഗാന്ധി യൂറോപ്യൻ പര്യടനത്തിൽ; യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തും

സെപ്തംബർ ഏഴിന് ബ്രസൽസിലും ഹേഗിലും അദ്ദേഹം യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.

MediaOne Logo

Web Desk

  • Published:

    6 Sept 2023 2:27 PM IST

Rahul Gandhi leaves for Europe tour
X

ന്യൂഡൽഹി: ഒരാഴ്ചത്തെ പര്യടനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് തിരിച്ചു. യൂറോപ്യൻ യൂണിയൻ അഭിഭാഷകർ, വിദ്യാർഥികൾ, പ്രവാസി ഇന്ത്യക്കാർ തുടങ്ങിയവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.

സെപ്തംബർ ഏഴിന് ബ്രസൽസിലും ഹേഗിലും അദ്ദേഹം യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. സെപ്തംബർ എട്ടിന് രാഹുൽ പാരീസ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കും. ഒമ്പതിന് പാരീസിൽ നടക്കുന്ന ലേബർ യൂണിയന്റെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിന്നാലെ നോർവേ സന്ദർശിക്കുന്ന അദ്ദേഹം 10ന് ഓസ്‌ലോയിൽ പ്രവാസി പരിപാടിയെ അഭിസംബോധന ചെയ്യും. സെപ്തംബർ 11നാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുക.

TAGS :

Next Story