Quantcast

റോഡിൽ വീണ് സ്‌കൂട്ടർ യാത്രികൻ; കാർ നിർത്തി അന്വേഷിച്ച് രാഹുൽ ഗാന്ധി

മാധ്യമങ്ങൾ പ്രതികരണത്തിനായി അടുത്തെത്തിയെങ്കിലും രാഹുൽ മുഖം കൊടുത്തില്ല.

MediaOne Logo

abs

  • Published:

    9 Aug 2023 12:30 PM IST

rahul gandhi
X

ന്യൂഡൽഹി: ജൻപഥ് പത്തിലെ വീട്ടിൽ നിന്ന് പുറത്തു വരവെ, റോഡിൽ അപകടത്തിൽപ്പെട്ട യാത്രക്കാരനെ കണ്ട് വിവരം അന്വേഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വീട്ടിൽനിന്ന് പാർലമെന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് രാഹുൽ ബൈക്ക് യാത്രികന്റെ അടുത്തെത്തിയത്.

മധ്യവയസ്‌കനായ യാത്രക്കാരന് കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ അന്വേഷിച്ച ശേഷം രാഹുൽ തിരികെ പോകുകയും ചെയ്തു. മാധ്യമങ്ങൾ പ്രതികരണത്തിനായി അടുത്തെത്തിയെങ്കിലും രാഹുൽ മുഖം കൊടുത്തില്ല.



അതിനിടെ, അയോഗ്യത നീക്കിയ ശേഷം പാർലമെന്റിലെത്തിയ രാഹുൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ചു സംസാരിച്ചു. ഭാരതത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടന്നെന്നും എന്നാൽ തന്റെ യാത്ര അവസാനിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. താൻ അദാനിയെ കുറിച്ചു പറയുന്നില്ല. അതുകൊണ്ടു തന്നെ ബിജെപി ഭയക്കേണ്ട കാര്യമില്ല. പത്തു വർഷമായി ബിജെപി തന്നെ ഉപദ്രവിക്കുകയാണ്. ജയിലിൽ പോകാനും താൻ തയ്യാറാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story