‘ഒരൊറ്റ കെട്ടിടത്തിന്റെ പേരിൽ 7000 പേരെ ചേർത്തു’; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പെന്ന് രാഹുൽ ഗാന്ധി
'അഞ്ച് മാസത്തിനിടെ എഴുപത് ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തത്'

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തതതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
'ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും' രാഹുൽ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

