Quantcast

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റം: രാഹുൽ ഗാന്ധി

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-09-03 13:19:38.0

Published:

3 Sept 2023 2:02 PM IST

rahul gandhi
X

rahul gandhi

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ എട്ട് അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി ആറു മാസത്തിനകം റിപ്പോർട്ട സമർപ്പിക്കും.

TAGS :

Next Story