Quantcast

രാഹുലിന് 'അഹങ്കാരത്തിന്റെ സ്വരം', ലീഡറെ വിവാദത്തിലേക്ക് വലിച്ചിഴച്ചു: കെ.പി.സി.സി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം

രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2024-03-13 11:34:23.0

Published:

13 March 2024 11:33 AM GMT

rahul mamkoottathil
X

തിരുവനന്തപുരം: പത്മജ വിഷയത്തില്‍ കെ.കരുണാകരന്റെ പേര് വലിച്ചിഴച്ചതില്‍ കെ.പി.സി.സി നേതൃതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം. രാഹുലിന്റെ ഭാഷയില്‍ 'അഹങ്കാരത്തിന്റെ സ്വരം'മെന്ന് ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചു.

ലീഡറെ പോലൊരാളുടെ പേര് ഇതിലേക്ക് വലിച്ചിഴച്ച് അനാവശ്യ വിവാദമാണ്‌ ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമായിരുന്നുവെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

അതേസമയം രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശന്‍ മറുപടി നല്‍കി. കെ.പി.സി.സി പ്രസിഡന്റിന്റെ താല്കാലിക ചുമതല വഹിക്കുന്ന യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എം.എം ഹസനും വിഷയത്തില്‍ ഇടപെട്ടു. ഈ വിഷയം പറഞ്ഞു തീര്‍ത്തതാണെന്നും ഇനി അതേ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നുമായിരുന്നു ഹസന്റെ മറുപടി.

കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദ പരാമര്‍ശം.

TAGS :

Next Story