Quantcast

'രാഹുലും പ്രിയങ്കയും മക്കളെപ്പോലെ'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ്

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നും മുതിർന്ന നേതാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് പാർട്ടിയിൽ അതൃപ്തി വളരാൻ കാരണമെന്നും ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പ്രതിഭാ സിങ്‌ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Sept 2022 12:34 PM IST

രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; വിവാദ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ്
X

ഷിംല: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്. രാഹുലും പ്രിയങ്കയും തനിക്ക് മക്കളെപ്പോലെയാണെന്നും കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും അവഹേളിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും പ്രതിഭ ട്വീറ്റ് ചെയ്തു.

''ഈയിടെ ഒരു അഭിമുഖത്തിൽ പാർട്ടിയെക്കുറിച്ചും മറ്റു വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ എന്റെ പല പ്രസ്താവനകളും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. രാഹലും പ്രിയങ്കയും എനിക്ക് മക്കളെപ്പോലെയാണ്. ഞാനെന്റെ കുട്ടികൾക്ക് എന്തെങ്കിലും ഉപദേശം നൽകിയാൽ തെറ്റിദ്ധരിക്കുകയോ അതിന് മറ്റൊരു അർഥം നൽകുകയോ ചെയ്യരുത്''-ട്വീറ്റ് ചെയ്ത വീഡിയോയിൽ പ്രതിഭാ സിങ് പറഞ്ഞു.

ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പ്രതിഭാ സിങ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നും മുതിർന്ന നേതാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് പാർട്ടിയിൽ അതൃപ്തി വളരാൻ കാരണമെന്നും അവർ പറഞ്ഞിരുന്നു.

ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിന് പിന്നാലെ പ്രതിഭ ഗാന്ധി കുടുംബത്തെ അപമാനിച്ചെന്നാരോപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.

TAGS :

Next Story