Quantcast

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി; കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി

കേരളത്തിനായി 3795 കോടി രൂപ അനുവദിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-02 10:59:38.0

Published:

2 Feb 2026 4:23 PM IST

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി; കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി
X

ഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വികസത്തെ കുറിച്ച് ഇ.ശ്രീധരന് നല്ല കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

ബജറ്റിൽ കേരളത്തിലെ റെയിൽവെ പദ്ധതികൾക്കായി 3795 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ഇത്തവണ ലഭിച്ചത് റെക്കോർഡ് തുകയാണെന്നും അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടു.

മംഗളൂരു -ഷൊർണൂർ മൂന്നാം പാതയുടെ ഡിപിആര്‍ തയ്യാറാക്കി.തിരുനാവായ - ഗുരുവായൂർ പദ്ധതി ആരംഭിച്ചു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകണം.മുഖ്യമന്ത്രിക്ക് കത്ത് നൽകും.

കോൺഗ്രസ്‌ കാലത്തേക്കാൾ 10 ഇരട്ടി വിഹിതമാണ് നൽകിയത്. ശബരിപാതക്ക് നടപടികൾ പൂർത്തിയായി. അങ്കമാലി - ശബരിപാത ഭൂമി ഏറ്റെടുക്കൽ തുടങ്ങി. തമിഴ്നാടിന് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ ലഭിക്കും. ചെന്നൈ-ബംഗളൂരു യാത്ര സമയം 1 മണിക്കൂർ 13 മിനിറ്റ് ആയി കുറയും. ആന്ധ്രാപ്രദേശിന് 10000 കോടി അനുവദിച്ചിട്ടുണ്ട്. തെലങ്കാനക്ക് മൂന്ന് ബുള്ളറ്റ് ട്രെയിൻ ലഭിക്കുമെന്നും റെയിൽവെ മന്ത്രി അറിയിച്ചു.

TAGS :

Next Story