Quantcast

മൺസൂൺ; ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

14 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം

MediaOne Logo

Web Desk

  • Updated:

    2025-06-11 06:39:04.0

Published:

11 Jun 2025 12:08 PM IST

മൺസൂൺ; ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
X

തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക ജൂൺ 15ന് നിലവിൽവരും. കേരളത്തിൽനിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിലാണ് മാറ്റം. ഒക്ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക.

(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റിൽ നിലവിലെ സമയം)

  • 22149 എറണാകുളം ജങ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ് - പുലർച്ചെ 2.15 (രാവിലെ 5.15)
  • 22655 എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ്- പുലർച്ചെ 2.15 (രാവിലെ 5.15)
  • 12217 തിരുവനന്തപുരം നോർത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പർഫാസ്റ്റ് പുലർച്ചെ 4.50 (രാവിലെ 9.10)
  • 12483 തിരുവനന്തപുരം നോർത്ത് -അമൃതസർ സൂപ്പർ ഫാസ്റ്റ് -പുലർച്ചെ 4.50 (രാവിലെ 9.10)
  • 19577 തിരുനെൽവേലി- ഹാപ്പ എക്സ്പ്രസ് പുലർച്ചെ 5.05 (രാവിലെ 8.00)
  • 20923 തിരുനെൽവേലി -ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്- പുലർച്ചെ 5.05 (രാവിലെ 8.00)
  • 12202 തിരുവനന്തപുരം നോർത്ത് -ലോകമാന്യതിലക് എക്സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
  • 20931 തിരുവനന്തപുരം നോർത്ത്-ഇൻഡോർ സൂപ്പർ ഫാസ്റ്റ്-രാവിലെ 9.10 (രാവിലെ 11.15)
  • 20909 തിരുവനന്തപുരം നോർത്ത്-പോർബന്തർ സൂപ്പർ ഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
  • 12617 എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗളാദീപ് എക്സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
  • 10216 എറണാകുളം ജങ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് - ഉച്ചക്ക് 1.25 (രാവിലെ 10.40)
  • 12431 തിരുവനന്തപുരം സെൻട്രൽ -ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
  • 12977 എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് വൈകീട്ട് 6.50 (രാത്രി 8.25)
  • 22653 തിരുവനന്തപുരം സെൻട്രൽ -ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)
TAGS :

Next Story