Quantcast

രാജസ്ഥാനിലെ ക്ഷേത്രത്തില്‍ പ്രസാദം ഇളക്കാന്‍ ബുള്‍ഡോസര്‍; വൈറലായി ദൃശ്യങ്ങള്‍

മൂന്ന് ലക്ഷത്തോളം ഭക്തരാണ് ബൈരു ബാബ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നത്. ഇവര്‍ക്ക് നല്‍കാനായാണ് പ്രസാദം തയാറാക്കിയത്.

MediaOne Logo

Web Desk

  • Published:

    2 Feb 2026 1:29 PM IST

Rajasthan Temple Officials Bring JCB Onboard To Mix Prasad
X

ജയ്പൂര്‍: ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ 65,000 കിലോഗ്രാം പ്രസാദം വേണം. വേഗം ഉണ്ടാക്കുകയും വേണം. എന്തു ചെയ്യും? രാജസ്ഥാനിലെ കുഹാഡയിലെ കോട്പുട്‌ലി ബൈരു ബാബ ക്ഷേത്രം അധികൃതര്‍ ഒരു വഴി കണ്ടെത്തി. പ്രസാദത്തിന് ആവശ്യമായ വസ്തുക്കളെല്ലാം ഒരിടത്ത് എത്തിച്ചു. എന്നിട്ട് രണ്ട് ബുള്‍ഡോസറുകളും കൊണ്ടുവന്നു. എല്ലാം കൂട്ടി നന്നായി കുഴച്ചുമറിച്ചു. ഇത് ലോറിയില്‍ കയറ്റി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബുള്‍ഡോസറുകള്‍ പ്രസാദം കുഴയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മൂന്ന് ലക്ഷത്തോളം ഭക്തരാണ് ബൈരു ബാബ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നത്. ഇവര്‍ക്ക് നല്‍കാനായാണ് പ്രസാദം തയാറാക്കിയത്. പാലും പഴവും എല്ലാം ചേര്‍ത്തുള്ള പ്രസാദം ബുള്‍ഡോസറുകള്‍ ചേര്‍ന്ന് കുഴച്ചുമറിക്കുന്നതും തൂമ്പാ ഉപയോഗിച്ച് ജോലിക്കാര്‍ കോരിയിടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തൂമ്പാ ഉപയോഗിച്ച് ലോറിയില്‍ നിന്നും പ്രസാദം പാത്രങ്ങളിലേക്ക് മാറ്റുന്നതും കാണാം.

അതേസമയം, പ്രസാദം ഈ തരത്തില്‍ തയാറാക്കുന്നതിനെതിരെ പലരും വിമര്‍ശനമുന്നയിച്ചു. വൃത്തിക്കുറവിനെ കുറിച്ചും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇത്രയും അധികം പ്രസാദം ഒരുമിച്ച് തയാറാക്കേണ്ടിവന്നതുകൊണ്ടാണ് ബുള്‍ഡോസര്‍ ഉപയോഗിക്കേണ്ടിവന്നതെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.

TAGS :

Next Story