'കന്യാസ്ത്രീകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, അവര്‍ക്ക് നീതിവേണം' : രാജീവ് ചന്ദ്രശേഖര്‍
ചത്തീസ്ഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: ചത്തീസ്ഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണമൂലമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചു. ബിജെപി കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മതപരിവര്‍ത്തന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണ മൂലമുണ്ടായ അറസ്റ്റ് ആണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഛത്തീസ്ഗഡ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
'മനുഷ്യകടത്തല്ല ഛത്തീസ്ഗഡില്‍ നടന്നത്. പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയത് ആള്‍കടത്തായി കരുതി. കന്യാസ്ത്രീകള്‍ നിരപരാധികാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചു.
നിരപരാധികളെ അറസ്റ്റ് ചെയ്തവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയര്‍ത്തും. നീതിക്കെതിരെ ആര് എന്ത് ചെയ്താലും അപലപിക്കും. ബജ്രംഗ്ദൾ തെറ്റ് ചെയ്താൽ ശിക്ഷിക്കും. നീതി നല്‍കിയിട്ടേ ബിജെപി മടങ്ങു. കന്യാസ്ത്രീകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് നീതിവേണം,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Adjust Story Font
16

