Quantcast

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; രണ്ട് ദിവസത്തിനകം കുറ്റപത്രം

എസ്‌ഐടി അന്വേഷണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സെപ്റ്റംബർ 25-നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 Sept 2026 7:17 PM IST

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; രണ്ട് ദിവസത്തിനകം കുറ്റപത്രം
X

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള 105 തവണ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് സുപ്രിംകോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്.

എസ്‌ഐടി അന്വേഷണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സെപ്റ്റംബർ 25-നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കുറ്റപത്രത്തിൽ നിയമാനുസൃതമായി നടപടിയെടുക്കാൻ കോടതി മജിസ്‌ട്രേറ്റിനോട് നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദമായ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.

സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് എസ്ഐടിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് സുപ്രിംകോടതി പരിശോധിച്ചത്. കേസിൽ ഇതുവരെ നടന്ന അറസ്റ്റുകളുടെ എണ്ണവും ശേഖരിച്ച തെളിവുകളും വാദത്തിനിടെ കോടതിയെ അറിയിച്ചു. ലഭ്യമായ തെളിവുകളും സുപ്രിം കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, മറ്റ് തെളിവുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും പങ്കുവച്ചു.

മൂല്യമുള്ള വസ്തുക്കളുടെ രസീതുകൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെന്നും ഇവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലാണ് സൂക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാദത്തിനിടെ ഹർജിക്കാർ എസ്ഐടി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രിം കോടതി ഈ ആവശ്യം നിരസിച്ചു. കേസ് സെഷൻസ് ജഡ്ജിയുടെ പരിധിയിൽ നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും, കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

TAGS :

Next Story