Quantcast

പഹൽഗാമിലേത് വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം

വിനോദ സഞ്ചാരികളുടെ പറുദീസ കുരുതിക്കളമായതിന്‍റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും

MediaOne Logo

Web Desk

  • Updated:

    2025-04-23 02:44:22.0

Published:

23 April 2025 6:29 AM IST

Pahalgam terror attack
X

ശ്രീനഗര്‍: വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു പഹൽഗാം ഭീകരാക്രമണം. സൈനിക വേഷത്തിലെത്തിയ ഭീകരർ കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാൻ സാധിക്കുന്ന കുന്നിൻ മുകളിൽ വെച്ചാണ് രാജ്യത്തെ നടുക്കിയ ആക്രമണം അഴിച്ചുവിട്ടത്.

വിനോദ സഞ്ചാരികളുടെ പറുദീസ കുരുതിക്കളമായതിന്‍റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും. പ്രദേശവാസികളേയും കച്ചവടക്കാരെയും ടാക്സി ഡ്രൈവർമാരെയും മാറ്റി നിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം. സ്തീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു മരിച്ചുവീണത് പുരുഷന്മാരും. പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്സർലന്‍റ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം.

അതേസമയം ഹീനമായ ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. സൗദി സന്ദർശനം വെട്ടിച്ചുരുക്കി ജിദ്ദയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയുടെ ഇന്നത്തെ മുഴുവൻ പരിപാടികളും റദ്ദാക്കി.

ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ജമ്മു കശ്മീരിൽ ചേംബർ ആൻഡ് ബാർ അസോസിയേഷൻ ജമ്മു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാമിൽ സുരക്ഷാ കമാൻഡോകൾ തിരച്ചിൽ തുടരുകയാണ്. ഇന്ന് എൻഐഎ സംഘവും സ്ഥലത്തെത്തും. രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.



TAGS :

Next Story