Quantcast

റോ ഉദ്യോ​ഗസ്ഥൻ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് ചാടിമരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-11-14 16:13:42.0

Published:

14 Nov 2022 4:03 PM GMT

റോ ഉദ്യോ​ഗസ്ഥൻ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് ചാടിമരിച്ചു
X

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥന്‍ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.

ന്യൂഡല്‍ഹിയിലെ ലോധി കോളനി ഏരിയയിലെ റോ കാര്യാലയത്തിന്‍റെ കെട്ടിടത്തില്‍ നിന്നാണ് ഉദ്യോഗസ്ഥന്‍ ചാടിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു. എന്നാൽ മരിച്ച ഉദ്യോ​ഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ‌ഇദ്ദേഹം ഏറെനാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story