Quantcast

കൊളീജിയം ശിപാര്‍ശ; ജസ്റ്റിസ് എസ്‌.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായേക്കും

നിലവിലെ ചീഫ് ജസ്റ്റിസ്‌ മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എസ്.വി ഭട്ടി

MediaOne Logo

Web Desk

  • Updated:

    2023-04-20 01:23:33.0

Published:

20 April 2023 6:50 AM IST

sv bhatt_appointment
X

കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ സരസ വെങ്കടനാരായണ ഭട്ടിയെ (എസ്‌വി ഭട്ടി) നിയമിക്കാൻ കൊളീജിയം ശിപാർശ . കേന്ദ്രസർക്കാരിനാണ് സുപ്രിംകോടതി കൊളീജിയം പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് ശിപാർശ ചെയ്തത് . നിലവിലെ ചീഫ് ജസ്റ്റിസ്‌ മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ആണ് എസ് വി ഭട്ടി. കേന്ദ്ര നിയമവകുപ്പ് അംഗീകരിക്കുന്നതോടെ നിയമനമാകും.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഭട്ടി 2019 മാര്‍ച്ച് 19 മുതൽ ഹൈക്കോടതി ജഡ്‌ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്. ആന്ധ്രാ ഹൈക്കോടതിയിൽ നിന്നുള്ള ജഡ്‌ജിമാർ ആരും രാജ്യത്തെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായ സേവനമനുഷ്ടിക്കുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം.

TAGS :

Next Story