Quantcast

ജിയോമാർട്ട് 1000 ജീവനക്കാരെ പിരിച്ചുവിടുന്നു; വരും മാസങ്ങളിൽ 9000 പേരെ കൂടി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

സ്റ്റോറുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഫുൾഫിൽമെന്റ് സെന്ററുകളിൽ പകുതിയിലധികവും അടച്ചുപൂട്ടാനും ജിയോമാർട്ട് പദ്ധതിയിടുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    23 May 2023 12:38 PM IST

Reliance JioMart fires 1000 employees
X

മുംബൈ: റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ജിയോമാർട്ട് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. അടുത്ത് തന്നെ 9,900 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളും കമ്പനി തുടങ്ങിയതായാണ് വിവരം. ചെലവ് വെട്ടിക്കുറച്ച് ലാഭം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

കോർപ്പറേറ്റ് ഓഫീസിലെ 500 എക്‌സിക്യൂട്ടീവുകൾ അടക്കം 1000ൽ കൂടുതൽ ജീവനക്കാരോട് ഇതിനകം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ ഉപയോഗിച്ച് വലിയ രീതിയിലുള്ള മറ്റൊരു പിരിച്ചുവിടൽ കൂടി അടുത്ത് തന്നെ ഉണ്ടാവുമെന്നും ജീവനക്കാരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കുടുതൽ ലാഭം കണ്ടെത്തുന്നതിനായി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ പാക്ക് ചെയ്ത് അയക്കുന്ന പകുതിയിലധികം കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം ജർമൻ ബിസിനസ് സ്ഥാപനമായ മെട്രോ എ.ജിയുടെ ഇന്ത്യൻ ബിസിനസ് റിലയൻസ് വാങ്ങി. 344 മില്യൻ ഡോളറിനാണ് റിലയൻസ് പുതിയ ഏറ്റെടുക്കൽ നടത്തിയത്. 3500 ജീവനക്കാരുള്ള പുതിയ കമ്പനിയിലെ സ്ഥിരം തൊഴിലാളികളെയും കമ്പനിയിലേക്ക് ചേർത്തതിന് ശേഷം ജീവനക്കാരുടെ എണ്ണം വർധിച്ചത് കൂടിയാണ് ഒഴിവാക്കലിന് കാരണം.

TAGS :

Next Story