Quantcast

വാടക 1.75 ലക്ഷം, സെക്യൂരിറ്റി ഡെപോസിറ്റ് 19 ലക്ഷം;ബെംഗളൂരുവിലെ വാടകക്കൊള്ള കണ്ട് അന്തം വിട്ട് കനേഡിയൻ പൗരൻ

കലേബ് ഫ്രിസെൻ എന്ന കനേഡിയൻ പൗരനാണ് തന്റെ കണ്ണുതള്ളിയ അനുഭവം എക്‌സിൽ പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    28 Jun 2025 7:54 PM IST

വാടക 1.75 ലക്ഷം, സെക്യൂരിറ്റി ഡെപോസിറ്റ് 19 ലക്ഷം;ബെംഗളൂരുവിലെ വാടകക്കൊള്ള കണ്ട് അന്തം വിട്ട് കനേഡിയൻ പൗരൻ
X

ബെംഗളൂരു: മെട്രോ നഗരമായ ബെംഗളൂരു വാടകക്കൊള്ളക്കും പേര് കേട്ടതാണ്. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത കുടുസ് മുറിക്ക് പോലും പതിനായിരങ്ങളാണ് വാടകയായി വാങ്ങുന്നത്. അത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ബെംഗളൂരുവിലെ ഫ്‌ളാറ്റിന്റെ വിലകേട്ട് നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരന്റെ കണ്ണ് തള്ളി. മൂന്നുമുറിയുള്ള ഫ്‌ളാറ്റിന് സെക്യൂരിറ്റി ഡെപോസിറ്റായി ചോദിച്ചത് 19.25 ലക്ഷം രൂപയാണ്. ഒരു മാസത്തെ വാടകയാകട്ടെ 1.75 ലക്ഷം രൂപയും. കലേബ് ഫ്രിസെൻ എന്ന കനേഡിയൻ പൗരനാണ് തന്റെ കണ്ണുതള്ളിയ അനുഭവം എക്‌സിൽ പങ്കുവെച്ചത്.

ഡൊംലൂരിലെ ഡയമണ്ട് ഡിസ്ട്രിക്ടിൽ ഫ്‌ളാറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഈ അനുഭവം. '19 ലക്ഷം രൂപ സെക്യൂരിറ്റി ഡെപോസിറ്റ്! എന്ത് വിഡ്ഢിത്തമാണിത്. വീട്ടുടമകൾ എന്താണ് ഉദ്ദേശിക്കുന്നത്. ഡെപോസിറ്റായി ചോദിക്കുന്ന പണമുണ്ടെങ്കിൽ എനിക്കൊരു മഹിന്ദ്ര താർ വാങ്ങിക്കാനുള്ളതുണ്ട്' എന്നാണ് പോസ്റ്റിൽ പറയുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധിയാളുകളാണ് പോസ്റ്റ് കണ്ടത്.

അത്രയും പണമുണ്ടെങ്കിൽ കൊൽക്കത്തയിലോ അല്ലെങ്കിൽ മറ്റു ടയർ-2 നഗരങ്ങളിലോ സ്വന്തമായി വീടെടുക്കാമെന്നാണ് ഒരാളുടെ കമന്റ്. വിലപേശൽ നടക്കാത്തതാണ് ബെംഗളൂരുവിലെ ഫ്‌ളാറ്റുകളുടെ ഡെപോസിറ്റെന്ന് മറ്റൊരു വ്യക്തി ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക ബ്രോക്കർമാർ വഴി വീടന്വേഷിക്കുന്നതാവും നല്ലതെന്നും ആളുകൾ പ്രതികരിച്ചു. എന്ത് തന്നെയാണെങ്കിലും ഫ്രിസെന്റെ മാത്രമല്ല ആളുകളുടെ മുഴുവൻ കണ്ണുതള്ളിക്കുന്നതാണ് ഫ്‌ളാറ്റിന്റെ റെന്റും ഡെപോസിറ്റുമെന്ന് കമന്റുകളിൽ കാണാം.

TAGS :

Next Story