ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല: പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച
പ്രതി നടത്തിയ കുറ്റകൃത്യം തെളിയിക്കാനായെന്നും കടുത്ത ശിക്ഷയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് വിചാരണ കോടതി. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതി നടത്തിയ കുറ്റകൃത്യം തെളിയിക്കാനായെന്നും കടുത്ത ശിക്ഷയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. പ്രതി ലൈംഗികാതിക്രമം നടത്തിയെന്നും കോടതി നിരീക്ഷണം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.
Next Story
Adjust Story Font
16

