Quantcast

രുചിര കംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ടി.എസ് തിരുമൂർത്തിയുടെ കാലാവധി കഴിയുന്നതോടെയാണ് ഇവർ യുഎന്നിൽ ഇന്ത്യൻ അംബാസിഡറാകുന്നത്

MediaOne Logo

Web Desk

  • Published:

    21 Jun 2022 1:17 PM GMT

രുചിര കംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
X

ന്യൂഡൽഹി: മുതിർന്ന നയതന്ത്രജ്ഞ രുചിര കംബോജിനെ യുനൈറ്റഡ് നാഷൻസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിശ്ചയിച്ചു. 1987ലെ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമാണ് രുചിര. നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ എൻവോയിയാണ്. ടി.എസ് തിരുമൂർത്തിയുടെ കാലാവധി കഴിയുന്നതോടെയാണ് ഇവർ യുഎന്നിൽ ഇന്ത്യൻ അംബാസിഡറാകുന്നത്.



രുചിര ഉടൻ ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പ് വ്യക്തമാക്കുന്നത്.

Ruchira Kamboj is India's Permanent Representative to the United Nations

TAGS :

Next Story