Quantcast

2030 വരെ ഇന്ത്യക്കും റഷ്യക്കുമിടയിയില്‍ സമഗ്ര സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍

രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പുടിന്‍ ഇന്നലെ മടങ്ങി

MediaOne Logo

Web Desk

  • Updated:

    2025-12-06 03:16:50.0

Published:

6 Dec 2025 8:00 AM IST

2030 വരെ ഇന്ത്യക്കും റഷ്യക്കുമിടയിയില്‍ സമഗ്ര സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍
X

ന്യൂഡൽഹി: 2030 വരെ ഇന്ത്യക്കും റഷ്യക്കുമിടയിയില്‍ സമഗ്ര സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍. രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പുടിന്‍ ഇന്നലെ മടങ്ങി. തൊഴില്‍, കുടിയേറ്റ ആരോഗ്യ മേഖലകളിലായി 8 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യ പ്രതിജ്ഞാബദ്ധം ആണെന്നും പുടിന്‍ ഉറപ്പുനല്‍കി. ഇന്ത്യയ്ക്കായി ചെറു ന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതികവിദ്യയും പുടിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യാപാര മേഖലയിലെ പുതിയ കരാറുകള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഉച്ചകോടി വ്യവസായമേഖലയ്ക്ക് പുതിയ ശക്തി നല്‍കും. കയറ്റുമതി, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും. കൃഷി, വളം മേഖലകളിലെ സഹകരണം കര്‍ഷകക്ഷേമത്തിന് ഗുണം ചെയ്യും'. യൂറിയ ഉത്പാദനത്തില്‍ ഇന്ത്യ റഷ്യയുമായി സഹകരിക്കുമെന്നും ഊര്‍ജസുരക്ഷ ഇന്ത്യ റഷ്യ ബന്ധത്തിലെ നിര്‍ണായക ഘടകമാണെന്നും പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് നില്‍ക്കുന്നുവെന്നും ഭീകരവാദം ചെറുക്കാന്‍ ആഗോളഐക്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയ്ക്ക് ചെറുന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതികവിദ്യയും റഷ്യ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയെ കുറിച്ച് പരാമര്‍ശിച്ച പുടിന്‍ വരുംദിവസങ്ങളില്‍ ഇന്ത്യ- റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story