Quantcast

'തൃണമൂലിൽ ഇനി ഭാവിയില്ല'; വിമത ക്യാമ്പിലേക്ക് സയോണി ഘോഷും? സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പിട്ടതായി വിവരം

പാർട്ടിയിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നായിരുന്നു സയോണി ഘോഷ്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-10 10:23:55

Published:

10 Jun 2026 1:04 PM IST

തൃണമൂലിൽ ഇനി ഭാവിയില്ല; വിമത ക്യാമ്പിലേക്ക് സയോണി ഘോഷും? സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പിട്ടതായി വിവരം
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിടിച്ചുകുലുക്കിയുള്ള ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നു. ജാദവ്പൂർ ലോക്‌സഭാ എംപിയും പാർട്ടിയിലെ പ്രമുഖ വനിതാ നേതാവുമായ സയോണി ഘോഷ് വിമതപക്ഷത്ത് ചേർന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുതിർന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായാണ് സയോണി കൈകോർത്തിരിക്കുന്നത്. വിമത ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച സയോണി ഘോഷ്, കാകോലി ഘോഷ് ദസ്തിദാറുമായി ബന്ധപ്പെടുകയും ഇവർ തയ്യാറാക്കിയ രേഖകളിൽ ഒപ്പുവെക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ എംപിമാർക്കിടയിൽ പരസ്യമായ പ്രതിഷേധം പുകയുന്നതിനിടയിലാണ് ഈ നിർണായക നീക്കം.

തൃണമൂൽ കോൺഗ്രസിൽ തനിക്ക് ഇനി രാഷ്ട്രീയ ഭാവിയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സയോണി ഘോഷ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണങ്ങൾ ഉണ്ടായപ്പോൾ പാർട്ടി നേതൃത്വത്തിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് സയോണി അടുത്ത വൃത്തങ്ങൾ പരാതിപ്പെട്ടിരുന്നു. ആ ഘട്ടത്തിൽ പാർട്ടിയിൽ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയതായും, പ്രചാരണം പാതിവഴിയിൽ നിർത്തിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടതായും ഉള്ള പരാതികളും അവര്‍ക്കുണ്ട്. ഇതാണ് നേതൃത്വത്തോടുള്ള കടുത്ത അമർഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃണമൂൽ കോൺഗ്രസിന്റെ മഹിളാ വിഭാഗം അധ്യക്ഷയായി അടുത്തിടെ ചുമതലയേറ്റ സയോണി ഘോഷ് പാർട്ടിയിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഈ നീക്കം മമത ബാനർജിക്കും ഔദ്യോഗിക നേതൃത്വത്തിനും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടി സ്പീക്കർക്ക് കത്ത് നൽകിയ കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തിന് സയോണിയെപ്പോലാരു എംപിയുടെ വരവ് കൂടുതൽ ഊർജ്ജം പകരുമെന്നുറപ്പാണ്.

TAGS :

Next Story