വാഹനാപകടം; ആറ് വയസുകാരിയടക്കം നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ 4.40നാണ് അപകടം നടന്നത്

ബംഗളൂരു: കര്‍ണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം കോറ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലെ ആറ് വയസ്സുകാരി ഉള്‍പ്പെടെ നാല് തീര്‍ഥാടകരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.40നാണ് അപകടം നടന്നത്.
തീര്‍ഥാടകരുമായി പോയ ക്രൂയിസര്‍ വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊപ്പല്‍ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(ആറ്), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ(40) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറില്‍ 11 തീര്‍ഥാടകര്‍ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കോറ പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

