Quantcast

സ്റ്റാൻ സ്വാമിയെ 'ജയിലറയിൽ കൊന്നതാണ്': കേന്ദ്ര സർക്കാരിനെതിരേ ശിവസേന എംപി സഞ്ജയ് റാവത്ത്

ഒരു 84കാരൻ വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറ?

MediaOne Logo

Web Desk

  • Published:

    11 July 2021 2:58 PM GMT

സ്റ്റാൻ സ്വാമിയെ ജയിലറയിൽ കൊന്നതാണ്: കേന്ദ്ര സർക്കാരിനെതിരേ ശിവസേന എംപി സഞ്ജയ് റാവത്ത്
X

മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ഒരു 84കാരൻ വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്ന് അദ്ദേഹം ചോദിച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് അവർ താഴ്‌ന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് സഞ്ജയ് റാവത്തിന്റെ വിമർശനം.

അന്ന് ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ സർക്കാർ ജോർജ് ഫെർണാണ്ടസിനെ ഭയന്നിരുന്നു. ജോർജ് ഫെർണാണ്ടസ് ഒരു യുവാവായിരുന്നു. പക്ഷേ മോദി സർക്കാർ 84 വയസുള്ള സ്റ്റാൻ സ്വാമിയേയും വരവര റാവുവിനെയാണ് ഭയക്കുന്നത്. സ്റ്റാൻ സ്വാമി ജയിലിൽ വച്ച് കൊല്ലപ്പെതാണ്-സഞ്ജയ് റാവത്ത് പറഞ്ഞു.

സർക്കാരിനെതിരെ ശബ്ദമുയർത്തുന്നത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുന്നവരുടെ മനസ്സിൽ ഏകാധിപത്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയതാണന്നും റാവത്ത് തന്റെ ലേഖനത്തിൽ പറയുന്നു. ഏകതാ പരിഷത്തിന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. എന്നാൽ, സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്.

കശ്മീരിലെ വിഘടനവാദികളെക്കാൾ അപകടകാരികളാണ് മാവോവാദികളും നക്‌സലുകളും എങ്കിലും സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിവാസി ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്.

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കുറ്റം ചുമത്തി എൻ ഐ അറസ്റ്റ് ചെയ്തത്.


TAGS :

Next Story