Quantcast

രാജി പരമ്പര: സാറാ ജേക്കബ് എന്‍ഡിടിവി വിട്ടു

20 വർഷത്തിലേറെയായി എൻഡിടിവിയിൽ ജോലി ചെയ്യുന്ന സാറാ ജേക്കബ്, വീ ദ പീപ്പിൾ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.

MediaOne Logo

Web Desk

  • Published:

    23 May 2023 2:36 PM GMT

Sarah Jacob quits NDTV
X

Sarah Jacob

ഡല്‍ഹി: എൻഡിടിവി അവതാരകയും സീനിയർ എഡിറ്ററുമായ സാറാ ജേക്കബ് രാജിവെച്ചു. 20 വർഷത്തിലേറെയായി എൻഡിടിവിയിൽ ജോലി ചെയ്യുന്ന സാറാ ജേക്കബ്, വീ ദ പീപ്പിൾ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.

"ഇന്നലെ രാത്രി ഞാൻ എൻഡിടിവിയിൽ നിന്ന് രാജിവച്ചു. ഇന്ത്യയിലെ മഹത്തായ മാധ്യമ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുത്തതിന് ഡോ. റോയിക്കും രാധികാ റോയിക്കും നന്ദി. രണ്ട് പതിറ്റാണ്ടിലേറെയായുള്ള എന്‍റെ സഹപ്രവർത്തകർക്ക്, ഓർമകൾക്ക് നന്ദി. 2001 മുതൽ 2023 വരെയുള്ള എന്‍ഡിടിവി ജീവിതം മികച്ചതായിരുന്നു. ഒരു റിപ്പോർട്ടർ എന്ന നിലയിൽ നിന്ന് എന്റെ സ്വന്തം ഷോയില്‍ എത്തി. എൻ‌ഡി‌ടി‌വി എനിക്ക് നൽകിയതിനെല്ലാം നന്ദി. എന്റെ കാഴ്‌ചക്കാർക്കും പിന്തുണച്ചവർക്കും വിമർശിച്ചവർക്കും പ്രത്യേക നന്ദി. സ്വയം മെച്ചപ്പെടുത്തുകയും ആത്മപരിശോധന നടത്തുകയും പഠിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങള്‍ സഹായിച്ചു. നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങളെ സത്യസന്ധരാക്കി നിർത്തുന്നു. 'വീ ദ പീപ്പിൾ' എന്ന എന്റെ ഷോ എനിക്ക് മിസ് ചെയ്യും. ഈ ഷോയുടെ ചുമതലയേറ്റെടുക്കുന്നവര്‍ കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ സാറാ ജേക്കബ്, എന്‍ഡിടിവിയില്‍ നിന്ന് സൈൻ ഓഫ് ചെയ്യുന്നു"- എന്നാണ് സാറാ ജേക്കബ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സാറാ ജേക്കബ്ബിന്‍റെ രാജിയെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആ വാര്‍ത്ത വായിച്ചത് സാറാ ജേക്കബായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയും രാജിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

അദാനി ഗ്രൂപ്പ് ചാനൽ ഏറ്റെടുത്തതിനെ തുടർന്ന് എൻഡിടിവിയിലുണ്ടായ രാജിപരമ്പരകളില്‍ ഏറ്റവും പുതിയതാണ് സാറാ ജേക്കബിന്റേത്. പ്രണോയ് റോയും രാധിക റോയിയും കഴിഞ്ഞ നവംബറിൽ എൻഡിടിവി പ്രൊമോട്ടർ ആർആർപിആർഎച്ചിന്റെ ബോർഡ് ഡയറക്ടർ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം പ്രമുഖ മാധ്യമപ്രവർത്തകൻ രാവിഷ് കുമാർ ചാനലിൽ നിന്ന് രാജിവെച്ചു.

ജനുവരിയില്‍ ചാനലിന്റെ ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസർ അരിജിത് ചാറ്റർജി, ചീഫ് ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് ഓഫീസർ കവൽജിത് സിങ് ബേദി എന്നിവർ രാജിവെച്ചു. എൻഡിടിവിയിലെ തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്ര അവസാനിച്ചതായി ശ്രീനിവാസൻ ജെയിൻ അറിയിച്ചു. നിധി റസ്ദാനും തന്റെ രാജി ട്വീറ്റ് ചെയ്തു.

Summary- NDTV anchor and senior editor Sarah Jacob has resigned from the news channel. Sarah Jacob who has worked at NDTV for over 20 years, also hosts the show We The People.

TAGS :

Next Story