കർണാടകയിൽ വൻ ബാങ്ക് കൊള്ള; ഒരു കോടി രൂപയും 20 കിലോ സ്വർണവും കവർന്നു
എസ്ബിഐ വിജയപുര ശാഖയിലാണ് കവർച്ച നടന്നത്

കർണാടക: കർണാടകയിലെ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാഖയിൽ വൻ കവർച്ച. വിജയപുര ശാഖയിൽ നടന്ന കവർച്ചയിൽ 20 കോടിയിലധികം വില മതിക്കുന്ന സ്വർണവും പണവുമാണ് കവർന്നത്. നാടൻ തോക്കുകളും കത്തികളുമായി എത്തിയ സംഘം കവർച്ചക്ക് ശേഷം ജീവനക്കാരെ ബന്ദികളാക്കി കടന്നുകളയുകയായിരുന്നു.
ഒരു കോടിയിലധികം രൂപയും 20 കിലോയോളം സ്വർണവുമാണ് സംഘം കവർന്നത്. അക്കൗണ്ട് തുറക്കാനെന്ന വ്യാജേന ബാങ്കിലെത്തിയ മുഖംമൂടി അണിഞ്ഞ മൂവർ സംഘം നാടൻ തോക്കുകളും കത്തികളും കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

