Quantcast

യുടിഎസ് ആപ്പ് നിർത്തലാക്കുന്നു; ഇനി സീസൺ ടിക്കറ്റ് റെയില്‍ വണ്‍ ആപ്പിൽ മാത്രം, പ്രധാന മാറ്റങ്ങളറിയാം...

റെയിൽവെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് റെയിൽ വൺ

MediaOne Logo

ലിസി. പി

  • Updated:

    2026-01-05 03:33:15.0

Published:

5 Jan 2026 8:06 AM IST

യുടിഎസ് ആപ്പ് നിർത്തലാക്കുന്നു; ഇനി സീസൺ ടിക്കറ്റ് റെയില്‍ വണ്‍ ആപ്പിൽ മാത്രം, പ്രധാന മാറ്റങ്ങളറിയാം...
X

മുംബൈ: സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ റെയിൽവെയുടെ ഈ പുത്തൻ മാറ്റത്തെക്കുറിച്ച് അറിഞ്ഞിരുന്നോളൂ... റെയിൽവെയുടെ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ നിന്ന് ഇനിമുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ വർഷം മാർച്ച് മുതൽ റെയിൽവെയുടെ പുതിയ ആപ്പായ റെയിൻ വൺ ആപ്പിലൂടെയാകും ഇനി സീസൺ ടിക്കറ്റ് എടുക്കാൻ സാധിക്കുക.

റെയിൽവെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് റെയിൽ വൺ. ടിക്കറ്റ് ബുക്കിങ്, പിൻഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ,പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ,ഭക്ഷണത്തിനുള്ള ഓർഡർ നൽകൽ എന്നിവയെല്ലാം ഈ ആപ്പിലൂടെ സാധ്യമാകും. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവരും പേടിക്കേണ്ട..അത് ഷോ ടിക്കറ്റിൽ നിലനിൽക്കും.

റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്മെന്‍റ് മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% കിഴിവ് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതൽ ജൂലൈ 14 വരെ കിഴിവ് ലഭ്യമാകും. നിലവിൽ ആർ-വാലറ്റ് ഓപ്ഷൻ ഉപയോഗിച്ച് റെയിൽവൺ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 3% ക്യാഷ്ബാക്കും ലഭിക്കുന്നുണ്ട്. റെയിൽവൺ ആപ്പ് ആൻഡ്രോയിഡ്.,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

TAGS :

Next Story