Quantcast

'ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം വെട്ടി'; ഗുരുതര പിഴവെന്ന് കോൺഗ്രസ്

വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്ന് അധീർ രഞ്ജൻ ചൗധരി

MediaOne Logo

Web Desk

  • Updated:

    2023-09-20 03:42:00.0

Published:

20 Sep 2023 3:07 AM GMT

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം വെട്ടി; ഗുരുതര പിഴവെന്ന് കോൺഗ്രസ്
X

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ ഗുരുതര പിഴവെന്ന് കോൺഗ്രസ്. ഭരണഘടനയുടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ് സെക്യുലർ' എന്ന വാക്ക് ഇല്ലെന്ന ലോക്‌സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പുതിയ മന്ദിരത്തിലേയ് മാറിയതിന്റെ ഭാഗമായാണ് അംഗങ്ങൾക്ക് ഭരണഘടന നൽകിയത്. സർക്കാറിന്റെ ഈ നീക്കം സംശയാസ്പദമാണെന്നും വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

മെയ് 28 നാണ് പുതിയ പാർലമെന്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിവസം പുതിയ മന്ദിരത്തിലാണ് നടന്നത്. പഴയ പാർലമെന്റ് മന്ദിരം ഇനി 'സംവിധാൻ സദൻ' എന്ന്‌ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. സംയുക്ത സമ്മേളനത്തിന് ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞ എംപിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാല്‍നടയായിയാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത് . അതേസമയം, കോൺഗ്രസ് എംപിമാർ ഭരണഘടനയുമായാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത്.


TAGS :

Next Story