Quantcast

സിജെപി സമരം: നിരവധി അഭിഭാഷകർ കസ്റ്റഡിയിൽ; ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി ബാർ അസോസിയേഷൻ

കസ്റ്റഡിയിലുള്ള ഓരോ അഭിഭാഷകന്റെയും വിവരങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെടണം

MediaOne Logo

Web Desk

  • Updated:

    2026-10-10 13:19:36

Published:

10 Oct 2026 6:47 PM IST

സിജെപി സമരം: നിരവധി അഭിഭാഷകർ കസ്റ്റഡിയിൽ; ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി ബാർ അസോസിയേഷൻ
X

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ അമിതബലം പ്രയോഗിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്നാരോപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തവരിൽ വനിതാ അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

കസ്റ്റഡിയിലുള്ള ഓരോ അഭിഭാഷകന്റെയും വിവരങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെടണമെന്ന് എസ്‌സിബിഎ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമസഹായം ലഭ്യമാക്കണമെന്നും നിയമപരമായ കാരണങ്ങളില്ലാതെ കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.



TAGS :

Next Story