എഴുത്തുകാരി ഇന്ദിര ലങ്കേഷിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍
ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിൻ്റെ അമ്മയാണ് ഇന്ദിര ലങ്കേഷ്

ബംഗളൂരു: അന്തരിച്ച എഴുത്തുകാരി ഇന്ദിര ലങ്കേഷിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. ബംഗളൂരു സാഗര്‍ ആശുപത്രിയിലെത്തിയാണ് ഷാനിമോള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിൻ്റെ അമ്മയാണ് ഇന്ദിര ലങ്കേഷ്.
ആശുപത്രിയില്‍ ഇന്ദിര ലങ്കേഷിന്റെ മകള്‍ കവിതാ ലങ്കേഷ്, മകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് തുടങ്ങിയ ബന്ധുക്കളുമായി ഷാനിമോള്‍ ഉസ്മാന്‍ സംസാരിച്ചു. നടന്‍ പ്രകാശ് രാജും ഒപ്പമുണ്ടായിരുന്നു.
86കാരിയായ ഇന്ദിര ലങ്കേഷ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. ലങ്കേഷ് ആണ് ഭര്‍ത്താവ്.
Next Story
Adjust Story Font
16

