Quantcast

'ശശി തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത'; എക്സ് പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ

ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും പോസ്റ്റിൽ ചൂണ്ടികാട്ടുന്നു

MediaOne Logo

Web Desk

  • Published:

    15 Dec 2025 8:39 AM IST

ശശി തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; എക്സ് പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ
X

ന്യൂ ഡൽഹി: ശശി തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ്‌ പങ്കുവെച്ച് തരൂർ. ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിനെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും പോസ്റ്റിൽ ചൂണ്ടികാട്ടുന്നു. നിരൂപണം യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്നും പോസ്റ്റ് പങ്കുവെച്ച് തരൂർ കുറിച്ചു.

'ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം' തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിന്ന് തരൂർ വിട്ടുനിൽക്കുന്നത് ആവർത്തിക്കുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംപി എന്തുകൊണ്ടാണ് യോഗത്തിന് എത്താത്തത് എന്ന് അറിയില്ലെന്നാണ് കോൺഗ്രസ് ചീഫ് വിപ്പ് പറഞ്ഞത്.

TAGS :

Next Story