Quantcast

ഹിജാബ് വിലക്ക്; ഹരജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി

കേസില്‍ ബുധനാഴ്ച വാദം തുടരും.

MediaOne Logo

Web Desk

  • Published:

    12 Sep 2022 1:36 PM GMT

ഹിജാബ് വിലക്ക്; ഹരജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി
X

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹരജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി. ബുധനാഴ്ചയോടെ ഹരജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദേശിച്ചു. കേസില്‍ ബുധനാഴ്ച വാദം തുടരും.

ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധികളുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചിരുന്നു. ഈ വിധികൾക്ക് എതിരാണ് കർണടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎല്‍എമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹരജിക്കാർ എതിർത്തിരുന്നു. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story