യെലഹങ്ക ബുൾഡോസർ രാജ്: കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കും- സിദ്ധരാമയ്യ
യെലഹങ്ക കുടിയൊഴിപ്പിക്കലിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ, വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു

ബംഗളൂരു: യെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനധികൃത കുടിയേറ്റക്കാരയാണ് ഒഴിപ്പിച്ചത്. ഇവർ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. മാനുഷിക പരിഗണനയിൽ എല്ലാ സഹായവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മാലിന്യനിക്ഷേപ കേന്ദ്രമായ യെലഹങ്കയിൽ നിരവധിപേർ അനധികൃതമായി കുടിയേറി താമസിക്കുകയായിരുന്നു. അത് മനുഷ്യർക്ക് താമസിക്കാൻ പറ്റിയ സ്ഥലമല്ല. അവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും താമസക്കാർ അനുസരിച്ചില്ല. ഈ സാഹചര്യത്തിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്നും സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യവും ഉറപ്പാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. 'ബുൾഡോസർ നീതി'യും അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ, യഥാർഥ വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Several people had illegally erected makeshift shelters at the waste-disposal site in the Kogilu Layout near Yelahanka in Bengaluru. It is not a place suitable for human habitation. Despite issuing notices on multiple occasions directing the families to relocate, the residents… https://t.co/dsWrbevkEB
— Siddaramaiah (@siddaramaiah) December 27, 2025
Adjust Story Font
16

