സിക്കിമിൽ 13കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത എട്ട് പേർ അറസ്റ്റിൽ
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. സ്കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഗാങ്ടോക്ക്: സിക്കിമിൽ 13കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത എട്ട് പേർ അറസ്റ്റിൽ. ഗയാൽഷിംഗ് ജില്ലയിലാണ് എട്ട് പേർ പിടിയിലായത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. സ്കൂള്‍ അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്.
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു. പീഡനത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കുട്ടി ഇപ്പോള്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
Watch Video Report
Next Story
Adjust Story Font
16