തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് 11 മരണം
തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.
തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്. തിരുപ്പൂത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയിൽ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേർക്കുനേർ ഇടിക്കുകയായിരുന്നു.
Next Story
Adjust Story Font
16

