Quantcast

ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് തറയിലെറിഞ്ഞു കൊന്നു

പ്രാഥമികാന്വേഷണത്തില്‍ വഴക്കിനിടെ കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് ഡി.എസ്.പി ഷിയോജിറാം ജാട്ട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Sept 2021 8:07 PM IST

ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് തറയിലെറിഞ്ഞു കൊന്നു
X

രാജസ്ഥാനില്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് തറയിലെറിഞ്ഞു കൊലപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ പിതാവ് കുഞ്ഞിനെ തറയിലെറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിതാവ് പവന്‍ സഹരിയ്യക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രാഥമികാന്വേഷണത്തില്‍ വഴക്കിനിടെ കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് ഡി.എസ്.പി ഷിയോജിറാം ജാട്ട് പറഞ്ഞു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പിതാവ് മനപ്പൂര്‍വ്വം കുഞ്ഞിനെ നിലത്തെറിയുകയായിരുന്നു എന്ന് കണ്ടെത്തിയത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഈ ആഴ്ചയുടെ ആദ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് അവരുടെ വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങിയെത്തിയത്. രാത്രിയോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ മാതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ സഹരിയ്യ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തല്‍ക്ഷണം മരിച്ചു.

TAGS :

Next Story