Quantcast

തലക്ക് മീതെ പാമ്പ്; പരി​​ഭ്രാന്തിയിലായി ട്രെയിൻ യാത്രക്കാർ - വിഡിയോ

യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം

MediaOne Logo

Web Desk

  • Published:

    23 Sept 2024 10:52 AM IST

തലക്ക് മീതെ പാമ്പ്; പരി​​ഭ്രാന്തിയിലായി ട്രെയിൻ യാത്രക്കാർ - വിഡിയോ
X

മുംബൈ: ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരുടെ തലക്ക് മീതെ പാമ്പ്. ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിന്റെ എസി കോച്ചി​ലെ ബർത്തിന് മുകളിലാണ് യാത്രക്കാർ പാമ്പിനെ കണ്ടത്. ഞായറാഴ്ചയാണ് പാമ്പ് ഇഴഞ്ഞു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്.

യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം. ജി3 കോച്ചിലാണ് പാമ്പിനെ കണ്ടത്.

പാമ്പിനെ കണ്ടെത്തിയയുടൻ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. തുടർന്ന് പാമ്പിനെ കണ്ടെത്തിയ കോച്ച് ലോക്ക് ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വെള്ളം ചോർന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

TAGS :

Next Story