Quantcast

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

ഇന്ത്യയിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സോനം വാങ്ചുക്

MediaOne Logo

Web Desk

  • Updated:

    2026-10-10 12:45:24

Published:

10 Oct 2026 5:30 PM IST

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്
X

ഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത നേതാക്കളെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരമോ പദയാത്രയോ നടത്തുമെന്ന് ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.

രാജ്യം പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സോനം വാങ്ചുക് പറഞ്ഞു. സമരത്തിൽ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് സന്ദേശം പങ്കുവെച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തിന് നേതൃത്വം നൽകാൻ നിരവധി നേതാക്കൾ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാൽ അവരെയെല്ലാം അറസ്റ്റ് ചെയ്തതായി ഇപ്പോൾ അറിയുന്നുവെന്നും വാങ്ചുക് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം നിരാഹാരസമരമോ പദയാത്രയോ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

TAGS :

Next Story