Quantcast

സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്‌കൂളിനോടു ചേര്‍ന്നുള്ള വീട്ടിലേക്ക് പ്രിന്‍സിപ്പല്‍ കുട്ടിയെ ക്ഷണിക്കുകയും അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡിപ്പിക്കുകയുമായിരുന്നു

MediaOne Logo

Web Desk

  • Published:

    27 Jun 2021 8:30 AM GMT

സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
X

ബംഗളൂരുവിലെ ദൊബ്ബാസ്‌പേട്ടിൽ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ 21കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മേയ് അഞ്ചിനായിരുന്നു സംഭവം.

21കാരന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രിന്‍സിപ്പല്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡനത്തിനിരയാക്കിയ വിവരം പുറത്തായത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

സ്‌കൂളിനോടു ചേര്‍ന്നുള്ള വീട്ടിലേക്ക് പ്രിന്‍സിപ്പല്‍ കുട്ടിയെ ക്ഷണിക്കുകയും അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡിപ്പിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രിന്‍സിപ്പളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 21കാനെ പീഡിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story