Quantcast

സ്‌പൈഡർമാനെ പോലെ നിറം, കുത്തനെയുള്ള ചുമരുകളിൽ ഓടിക്കയറൽ, സ്‌പൈഡർമാൻ പല്ലിയുടെ ഫോട്ടോ വൈറൽ

  • ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐഎഫ്എസ്) ഓഫിസർ സുസാന്ത നന്ദയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-30 10:40:23.0

Published:

23 Dec 2021 2:16 PM GMT

സ്‌പൈഡർമാനെ പോലെ നിറം, കുത്തനെയുള്ള ചുമരുകളിൽ ഓടിക്കയറൽ, സ്‌പൈഡർമാൻ പല്ലിയുടെ ഫോട്ടോ വൈറൽ
X

മാർവൽ സൂപ്പർഹീറോ സ്‌പൈഡർമാനെ പോലെ നിറം, കുത്തനെയുള്ള ചുമരുകളിൽ ഓടിക്കയറൽ, സ്‌പൈഡർമാൻ പല്ലിയുടെ ഫോട്ടോ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐഎഫ്എസ്) ഓഫിസർ സുസാന്ത നന്ദയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോൻസ ഫ്‌ളാറ്റ് ഹെഡഡ് അഗാമ ( Mwanza flat-headed rock agama) എന്ന് വിളിക്കപ്പെടുന്ന പല്ലിയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്‌പൈഡർമാൻ കഥാപാത്രത്തെ പോലെ ചുവപ്പും നീലയും നിറത്തിലുള്ളതിനാൽ ഈ പല്ലിയെ സ്‌പൈഡർമാൻ അഗാമയെന്ന് വിളിക്കാറുണ്ട്.

'യഥാർത്ഥ ജീവിതത്തിലെ സൂപ്പർ ഹീറോ, മോൻസ ഫ്‌ളാറ്റ് ഹെഡഡ് അഗാമ, കുത്തനെയുള്ള ചുമരുകളിൽ കയറുന്നു ഈ സ്‌പൈഡർമാൻ പല്ലി, യഥാർത്ഥ സ്‌പൈഡർമാൻ എന്ന കുറിപ്പോടെയാണ് നന്ദ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ടാൻസാനിയ, റവാണ്ട, കെനിയ എന്നിവിടങ്ങളിലാണ് ഈ ജീവിയെ പൊതുവേ കണ്ടുവരാറുള്ളത്. ആൺ പല്ലിയുടെ തല, കഴുത്ത്, തോളുകൾ എന്നീ ഭാഗങ്ങളിൽകടുത്ത വൈലറ്റ് അല്ലെങ്കിൽ ചുവപ്പ് നിറമാണുണ്ടാവുക. മറ്റു ഭാഗം കടുംനീല നിറവുമാണ്. പെൺപല്ലിയുടെ നിറം മിക്കവാറും തവിട്ടു നിറമായിരിക്കും. ആൺ പല്ലിയുടെ ഭംഗി കൊണ്ടാണ് ഇവ പ്രസിദ്ധമായിട്ടുള്ളത്.



Spiderman-like color, running over steep walls, Spiderman lizard's photo viral

TAGS :

Next Story