Quantcast

എസ്.എസ് ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ

എഞ്ചിനീയറിങ് ബിരുദധാരിയായ സആദത്തുല്ല ഹുസൈനി എഴുത്തുകാരനും പ്രഭാഷകനുമാണ്.

MediaOne Logo

Web Desk

  • Published:

    29 April 2023 3:02 PM IST

SS Huasaini Jamaath national Emir
X

ന്യൂഡൽഹി: സയ്യിദ് സആദത്തുല്ല ഹുസൈനിയെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് സആദത്തുല്ല ഹുസൈനി ദേശീയ അമീറായി തെരഞ്ഞെടുക്കപ്പെട്ടത്. എഞ്ചിനീയറിങ് ബിരുദധാരിയായ സആദത്തുല്ല എഴുത്തുകാരനും പ്രഭാഷകനുമാണ്.

വിവിധ ഭാഷകളിലായി 22 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെലങ്കാന സ്വദേശിയായ സആദത്തുല്ല ഉറുദു മാസിക 'സിന്ദഗിയേ നൗ' പത്രാധിപരാണ്. രണ്ട് തവണ എസ്.ഐ.ഒ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ജമാഅത്തെ ഇസ്‌ലാമി ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

TAGS :

Next Story