Quantcast

ഇഷ്ടമുള്ളത് എടുത്തോളൂ; ജീവനക്കാര്‍ക്ക് ഇലക്ട്രിക് കാറുകൾ സമ്മാനമായി നൽകി സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ, വൈറലായി വീഡിയോ

കാറിന്‍റെ കീ കൈമാറുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    10 Feb 2026 1:32 PM IST

ഇഷ്ടമുള്ളത് എടുത്തോളൂ; ജീവനക്കാര്‍ക്ക് ഇലക്ട്രിക് കാറുകൾ സമ്മാനമായി നൽകി സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ, വൈറലായി വീഡിയോ
X

ഇൻഡോര്‍: ചെയ്ത ജോലിക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കാത്ത സ്ഥാപനങ്ങൾക്കിടയിൽ മാതൃകയാവുകയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ. കമ്പനിയിൽ മികച്ച പ്രകടനം കാഴ്ച വച്ച നാല് ജീവനക്കാര്‍ക്ക് പുത്തൻ ടാറ്റ നെക്‌സോൺ ഇവികൾ സമ്മാനമായി നൽകിയിരിക്കുകയാണ് ഇന്നോവെഗ് എന്ന സ്റ്റാർട്ടപ്പിന്‍റെ സ്ഥാപകനായ അങ്കിത് ബാർബെറ്റ. കാറിന്‍റെ കീ കൈമാറുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ അങ്കിത് നാല് കാറുകളുടെ താക്കോലുകൾ കൈയിൽ പിടിച്ച് ജീവനക്കാരോട് ഓരോന്നായി തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് കാണാം. നാല് ജീവനക്കാർ അവരുടെ താക്കോലുകൾ തെരഞ്ഞെടുത്ത് റോഡിന് കുറുകെ പാർക്ക് ചെയ്തിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ അൺലോക്ക് ചെയ്യുന്നു. കാറുകൾ അൺലോക്ക് ചെയ്യുമ്പോൾ, ജീവനക്കാർ സന്തോഷത്തോടെ ആർത്തുവിളിക്കുകയാണ്.

കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങളിലും പുതിയ സാങ്കേതികവിദ്യകളിലും പ്രവർത്തിക്കുന്ന ഒരു കാർഷിക-നവീകരണ സ്റ്റാർട്ടപ്പാണ് ഇന്നോവെഗ്. കമ്പനിയുടെ യഥാർഥ ശക്തി ജീവനക്കാരാണെന്ന് അങ്കിത് പറയുന്നു. "ഒരു ബോസ് ആകുക എന്നതാണ് എന്‍റെ ഐഡന്‍റിറ്റി, പക്ഷേ എന്‍റെ പ്രിയപ്പെട്ടവർക്കുവേണ്ടി ജീവിക്കുന്നത് ഭാഗ്യമാണ്. ദൈവത്തിന് നന്ദി'' എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അങ്കിത് കുറിച്ചത്.

നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്. കാറില്ലെങ്കിലും കുഴപ്പമില്ല ജോലി കിട്ടിയാൽ മതിയായിരുന്നുവെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതൊന്നും സത്യമല്ലെന്നും 15 വര്‍ഷമായി ഒരു കമ്പനിയിൽ ജോലി ചെയ്തിട്ടും ഒരു സമ്മാനം പോലും ലഭിച്ചിട്ടില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു. തന്‍റെ കമ്പനി പറയുന്നത് ഇതൊരു എഐ വീഡിയോ ആണെന്നായിരുന്നു മറ്റൊരാള്‍ തമാശയായി പറഞ്ഞത്. "വളരെ കുറച്ച് തൊഴിലുടമകൾ മാത്രമേ ജീവനക്കാരെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ, അവരെ കണ്ടതിനുശേഷം അവർക്ക് പ്രചോദനം ലഭിക്കും. സമ്മാനങ്ങൾ ലഭിച്ച ജീവനക്കാർ കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കും. മറ്റ് ജീവനക്കാർക്കും സമർപ്പണത്തോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കാൻ പ്രചോദനം ലഭിക്കും'' എന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

TAGS :

Next Story