Quantcast

അനധികൃത മദ്യവില്‍പന നിര്‍ത്തിച്ച വാര്‍ഡു മെമ്പറെ യുവതി കുത്തിക്കൊലപ്പെടുത്തി

വാര്‍ഡുകളില്‍ അനധികൃത മദ്യം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.എം.കെ വാര്‍ഡു മെമ്പറായ സതീഷിനെ(31) എസ്തര്‍ എന്ന ലോകേശ്വരി കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    20 Sept 2022 10:58 AM IST

അനധികൃത മദ്യവില്‍പന നിര്‍ത്തിച്ച വാര്‍ഡു മെമ്പറെ യുവതി കുത്തിക്കൊലപ്പെടുത്തി
X

ശ്രീപെരുംപുത്തൂർ: തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ അനധികൃത മദ്യവില്‍പന നിര്‍ത്തിച്ചുവെന്ന കാരണത്താല്‍ വാര്‍ഡു മെമ്പറെ മദ്യവില്‍പനക്കാരിയായ സ്ത്രീ കുത്തിക്കൊന്നു. വാര്‍ഡുകളില്‍ അനധികൃത മദ്യം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.എം.കെ വാര്‍ഡു മെമ്പറായ സതീഷിനെ(31) എസ്തര്‍ എന്ന ലോകേശ്വരി കൊലപ്പെടുത്തിയത്.

തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ടാസ്മാക് ഔട്ട്ലറ്റുകളില്‍ നിന്നും മദ്യം വാങ്ങി ലോകേശ്വരി വീട്ടില്‍ അനധികൃതമായി വില്‍ക്കുകയായിരുന്നു. ഇതിനെതിരെ സതീഷ് പൊലീസിൽ പരാതി നൽകുകയും തന്‍റെ വാർഡുകളിൽ മദ്യം വിൽക്കുന്നത് തടയുകയും ചെയ്തു. സംസാരിക്കാനായി സതീഷിനെ വീട്ടിലേക്ക് ക്ഷണിച്ച കൊലയാളി വെട്ടുകത്തി ഉപയോഗിച്ച് കൃത്യം നിര്‍വഹിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനു പുറത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സോമംഗലം പൊലീസ് എസ്തറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story